പത്തനംതിട്ട: വിവാഹ സത്കാരം കഴിഞ്ഞെത്തിയ ദമ്പതികളടങ്ങുന്ന സംഘത്തെ എസ്.ഐയുടെ നേതൃത്വത്തിൽ ആക്രമിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവിൽ കേസന്വേഷിക്കുന്ന പത്തനംതിട്ട സി.ഐയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ക്രൈംബ്രാഞ്ചിന് വിടും. ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കും.
ദക്ഷിണമേഖലാ ഡി.ഐ.ജി അജിതാ ബീഗം ഇന്നലെ പത്തനംതിട്ടയിലെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്. അന്വേഷണ പുരോഗതിയും ഡി.ഐ.ജി വിലയിരുത്തി. ആക്രമണത്തിൽ എരുമേലി തുലാപ്പള്ളി ചെളിക്കുഴിയിൽ ശ്രീജിത്ത്,ഭാര്യ സിതാരമോൾ,സഹോദരീ ഭർത്താവ് ഷിജിൻ (35)
എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. സിതാരയും ശ്രീജിത്തും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |