
വർക്കല: പുന്നമൂട് റസിഡന്റ്സ് അസോസിയേഷനും ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സ്വാമി വിരജാനന്ദഗിരി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.പി.മോഹനൻ, കൗൺസിലർ പ്രിയ ഗോപൻ,ആർ.എം.ഒ ഡോ.കെ.ജോഷി,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ഷാജി എന്നിവർ സംസാരിച്ചു.ഡോ.അമൃത മധുകുമാർ,ഡോ.ജബ്സീർ,ഡോ.ഷെറിൻ ഷാജി,ഡോ.സുബി,ഡോ. ജോഷി,അർഷിദ എന്നിവർ മെഡിക്കൽ പരിശോധനക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |