
ചിറയിൻകീഴ്: അഴൂർക്കടവ് പാലത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച സോളാർ പാനൽ ലൈറ്റുകൾ കത്താത്തതിൽ യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിലെ ലൈറ്റുകളുടെ തൂണുകളിൽ പന്തം കെട്ടി പ്രതിഷേധിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എഫ്.ജെഫേഴ്സൻ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സജിത്ത് മുട്ടപ്പലം,മുൻ മണ്ഡലം പ്രസിഡന്റ് ബിജു ശ്രീധർ,പഞ്ചായത്തംഗം നസിയാ സുധീർ,കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ അൻസിൽ അൻസാരി,മാടൻവിള നൗഷാദ്,എം.കെ ഷാജഹാൻ,നാസ്ഖാൻ,രാജേഷ് ശബരിയാർ,സഹീർ സഫർ,റിനാദ് റഹിം,അനുരാജ്,സുരേഷ് ബാബു ചെട്ടിയാർ,രഞ്ജിത് കോളിച്ചിറ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |