
മുടപുരം: കടയ്ക്കാവൂർ,കിഴുവിലം,ചിറയിൻകീഴ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അയന്തിക്കടവ് പാലം അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്ന് സി.പി.ഐ തൊട്ടാവാരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്.ബി.ഇടമന സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അൻവർഷാ,കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത,ലോക്കൽ കമ്മിറ്റി അംഗം ജ്യോതികുമാർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി പി.റീന (സെക്രട്ടറി), കുട്ടൻ (അസിസ്റ്റന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |