
വെഞ്ഞാറമൂട്: 49-ാമത് ദേശീയ സീനിയർ യോഗാ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചുള്ള വിളംബര ജാഥ സമാപിച്ചു. ചാലയിൽ ജയിൽകുമാർ വിളംബരജാഥ ഉദ്ഘാടനം ചെയ്തു.അജിത്ത് അദ്ധ്യക്ഷത വഹിച്ചു.പാളയം,ചാക്ക വൈ.എം.എ,കഴക്കൂട്ടം,മംഗലാപുരം,ആറ്റിങ്ങൽ,വർക്കല,കിളിമാനൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ വെഞ്ഞാറമൂട്ടിൽ സമാപിച്ചു.സമാപന സമ്മേളനം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.ബാബു രാജൻ അദ്ധ്യക്ഷനായി.ഇ.എ.സലിം,പി.ജി.സുധീർ തുടങ്ങിയവർ സംസാരിച്ചു.യോഗ അസോസിയേഷൻ ഓഫ് കേരളയുടെ വൈസ് പ്രസിഡന്റ് ബി.കെ.ഷംജുവായിരുന്നു ജാഥാക്യാപ്ടൻ,മാനേജർ വിനു കുമാർ. 13 മുതൽ 16 വരെ പിരപ്പൻകോട് രാജ്യാന്തര നീന്തൽ സമുച്ചയത്തിലാണ് യോഗാചാമ്പ്യൻഷിപ്പ് നടക്കുന്നത്. 13ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |