
തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് അന്തിമ വാദം കേൾക്കും. ഏഴാം അഡിഷണൽ സെഷൻസ് ജഡ്‌ജി പ്രസൂൺ മോഹനാണ് കേസ് പരിഗണിക്കുന്നത്.
തമിഴ്നാട് സ്വദേശി രാജേന്ദ്രനാണ് പ്രതി. 2022 ഫെബ്രുവരി ആറിനായിരുന്നു സംഭവം. വിനീതയുടെ കഴുത്തിൽ കിടന്ന നാലരപ്പവൻ മാല കവരുന്നതിനായിരുന്നു കൊടുംക്രൂരത. ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രൻ പണത്തിന് ആവശ്യം വരുമ്പോഴാണ് കൊലപാതകങ്ങൾ ചെയ്‌തിരുന്നത്.
സമാനരീതിയിൽ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യൻ,ഭാര്യ വാസന്തി,ഇവരുടെ 13കാരിയായ വളർത്തുമകൾ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു വിനീതയെ കൊലപ്പെടുത്തിയത്. 2022 ഫെബ്രുവരി 11നാണ് പ്രതി പൊലീസ് പിടിയിലായത്.
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷൻ 118 സാക്ഷികളിൽ 96 പേരെ വിസ്‌തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |