SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

സെക്ഷൻ ഓഫീസർക്ക് മസ്തിഷ്കാഘാതം കയർ ബോർഡിൽ പീഡനമെന്ന് ജീവനക്കാരിയുടെ കുടുംബം

READ ENGLISH VERSION

കൊച്ചി: കയ‌ർ ബോർഡിൽ തൊഴിൽ പീഡനമെന്ന് ജീവനക്കാരിയുടെ കുടുംബത്തിന്റെ പരാതി. സെക്ഷൻ ഓഫീസർ കൊച്ചി വെണ്ണല സ്വദേശി ജോളി മധുവിന്റെ കുടുംബമാണ് കയർ ബോ‌ർഡ് കൊച്ചി ഓഫീസ് മേധാവികൾക്കെതിരെ പരാതി നൽകിയത്. തൊഴിൽ സമ്മർദ്ദവും മേലുദ്യോഗസ്ഥരുടെ തൊഴിൽ പീഡനവും കാരണം ജോളി ഗുരുതര രോഗാവസ്ഥയിലായെന്ന് കുടുംബം ആരോപിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ജോളി.

30 വർഷം സർവീസുള്ള ജോളിക്ക് അർബുദ അതിജീവിത എന്ന പരിഗണനപോലും കിട്ടിയില്ലെന്നും കുടുംബം ആരോപിച്ചു. മുൻ ഓഫീസ് സെക്രട്ടറിക്കും മേധാവികൾക്കുമെതിരെ നിലവിലെ സെക്രട്ടറിക്കാണ് കുടുംബം പരാതി നൽകിയത്. മെഡിക്കൽ ലീവ് അനുവദിച്ചില്ലെന്നും കാരണമില്ലാതെ ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റിയെന്നും അഞ്ചുമാസമായി ശമ്പളം തടഞ്ഞുവച്ചിരിക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ചെയർമാനോട് മാപ്പ് പറയണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടതിനെതുടർന്ന് വീട്ടിൽവച്ച് 31ന് മാപ്പപേക്ഷ എഴുതാൻ തുടങ്ങിയപ്പോഴാണ് ജോളിക്ക് മസ്തിഷ്‌കാഘാതമുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. ജോളി അർബുദ അതിജീവിതയായതിനാൽ മെഡിക്കൽ ബോർഡ് സ്ഥലം മാറ്റരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, തൊഴിൽസ്ഥലത്തെ പീഡനത്തെപ്പറ്റി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നൽകിയതിന്റെ പേരിൽ മേലധികാരികൾ മാനസികമായി ബുദ്ധിമുട്ടിച്ചെന്നാണ് ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL