SignIn
Kerala Kaumudi Online
Thursday, 22 October 2026 5.11 PM IST

വാടകവീടിന് തീയിട്ട യുവാവ് അറസ്റ്റിൽ

arrest

വർക്കല: വാടകവീടിന് തീയിട്ട യുവാവിനെ വർക്കല പൊലീസ് പിടികൂടി. മേൽവെട്ടൂർ സ്വദേശി പ്രിജീഷാ(40)ണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. അയന്തി അയണിവിളാകം വലിയമേലതിൽ ക്ഷേത്രത്തിന് സമീപം ബീന-പ്രസന്നൻ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള തേജസ് എന്ന വീടിനാണ് ഇയാൾ തീവച്ചത്. ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച പ്രിജീഷ് ഭാര്യയോടും മാതാവിനോടും വഴക്കിട്ടശേഷം വീടിന് തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തത്തിൽ വീടിനുള്ളിലെ ഫർണിച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു. ചുമരുകൾ പൊട്ടിത്തകർന്ന് വീടിന് 12 ലക്ഷം രൂപയോളം നാശം സംഭവിച്ചിട്ടുണ്ടെന്നുള്ള ബീനയുടെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ പുലർച്ചെ മേൽവെട്ടൂരിലുള്ള ബന്ധുവീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL