
കല്ലറ: കടയിൽ കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ. കല്ലറ ഉണ്ണിമുക്ക് ഭൂതക്കുഴിയിൽ ബാബു(50)വിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. 6ന് രാത്രി 7ന് കല്ലറയിലാണ് സംഭവം. യുവതി ജോലി ചെയ്യുന്ന കടയിൽ കയറിയാണ് ആക്രമിക്കാൻ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് എസ്.എച്ച്.ഒ ജെ.ജിനേഷ്, എസ്.ഐ വിജിത് കെ.നായർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |