
മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായിട്ടുള്ള വികസന സെമിനാർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി അദ്ധ്യക്ഷത വഹിച്ചു.
പദ്ധതിരേഖയുടെ പ്രകാശനം ജില്ലാപഞ്ചായത്ത് അംഗം ആർ.സുഭാഷ് നിർവഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കവിതാ സന്തോഷ് പദ്ധതിരേഖ അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ലൈജു,ആർ.രജിത,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.മണികണ്ഠൻ,ജോസഫിൻ മാർട്ടിൻ,ബ്ലോക്ക് മെമ്പർമാരായ കെ.മോഹനൻ,പി.കരുണാകരൻ നായർ,ജി.ശ്രീകല,രാധികാ പ്രദീപ്,ജയ ശ്രീരാമൻ,പി.അജിത,ആർ.പി.നന്ദുരാജ്,ബി.ഡി.ഒ ഡോ.സ്റ്റാർലി ഒ.എസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |