SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

വികസനം കാണാതെ കടലുകാണിപ്പാറ

hi

കാരേറ്റ്: കടലാസിലും പ്രഖ്യാപനങ്ങളിലും മാത്രമൊതുങ്ങുകയാണ് കടലുകാണിപ്പാറ വികസനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് രണ്ടാംഘട്ട വികസന നടത്തിപ്പിനായി നിർവഹണ ഏജൻസിയെ നിശ്ചയിക്കാൻ ധാരണയായതും ഇതുസംബന്ധിച്ച അവലോകനയോഗം ടൂറിസം ഡയറക്ടറേറ്റിൽ നടന്നതും. രണ്ട് കോടിയോളം രൂപ വികസനത്തിനായി അനുവദിക്കുകയും നിർവഹണ ഏജൻസിയെ നിശ്ചയിക്കുകയും സർക്കാർ നിശ്ചയിച്ച അംഗീകൃത ഏജൻസികളിൽ നിന്ന് മത്സരാടിസ്ഥാനത്തിൽ ടെൻഡർ സ്വീകരിക്കുകയും ചെയ്തിരുന്നു. ഐതീഹ്യവും വിനോദവും സാഹസികതയും ഒത്തുചേർന്ന് വിനോദസഞ്ചാരത്തിന്റെ അനന്തസാദ്ധ്യതകളുമായി സ്ഥിതിചെയ്തിരുന്ന കടലുകാണിപ്പാറ അർഹിച്ച പരിഗണന കിട്ടാതെ അവഗണനയിലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഈ വിഷയം അന്ന് എം.എൽ.എ ആയിരുന്ന ബി.സത്യൻ നിയമസഭയിൽ സബ്മിഷന് വച്ചു. പ്രദേശത്തിന്റെ ടൂറിസസാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ടൂറിസം വകുപ്പിന്റെ എംപാനൽഡ് ആർക്കിടെക്ടിനെ പ്രോജക്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തി. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതിക്കായി വർക്കിംഗ് ഗ്രൂപ്പിന് മുമ്പായി സമർപ്പിക്കുമെന്നും ആ സാമ്പത്തിക വർഷം പദ്ധതി ആരംഭിക്കുമെന്നും സബ്മിഷന് മറുപടിയായി ടൂറിസം മന്ത്രി പറഞ്ഞു. ഇതിന്റെ നിർമ്മാണോദ്ഘാടനവും നടത്തിയിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി കഴിയാറായിട്ടും യാതൊരു പ്രവർത്തനവും ആരംഭിച്ചില്ല.

അറബിക്കടലും കപ്പലുകളും

കടലുകാണിപ്പാറ സംസ്ഥാനപാതയിൽ കാരേറ്റു നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിക്കു സമീപം സ്ഥിതിചെയ്യുന്നു. ഇവിടെ നിന്നാൽ അറബിക്കടലും, അതിലൂടെയുള്ള കപ്പലുകളും കാണാം. പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രമുണ്ട്. ഇവിടെ നൂറ്റാണ്ടുകൾക്കപ്പുറം സന്യാസിമാർ തപസനുഷ്ഠിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം.

ഇപ്പോൾ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുകയാണ്

കടലുകാണിപ്പാറയുടെ സൗന്ദര്യമാസ്വദിക്കാൻ നിരവധി പേരാണ് പ്രതിദിനമെത്തുന്നത്. ഒന്നാംഘട്ടത്തിൽ ലക്ഷങ്ങൾ മുടക്കി പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിലും അശാസ്ത്രീയമായ നിർമ്മാണം കാരണം പലതും നശിക്കുകയായിരുന്നു.

രണ്ടാംഘട്ടം അനുവദിച്ച തുക - 1.87 കോടി

പദ്ധതികൾ:-

ലൈറ്റിനിംഗ്

ലാൻഡ്സ്കേപിംഗ്

കുടിവെള്ള ലഭ്യത

ഇരിപ്പിടങ്ങൾ

സി.സി.ടി.വി.

ചിൽഡ്രൻസ് പാർക്ക്.

സംരക്ഷണ വേലി.

പൂന്തോട്ടം

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലായിരുന്നു നിർമ്മാണ പ്രവർത്തനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL