
തിരുവനന്തപുരം ' മന്ത്രിയുടെ തലയിൽ ' കണ്ണിമാങ്ങ ' ചിരിയടക്കാനാവതെ വാസുകി ' എന്ന കേരളകൗമുദി വാർത്ത മന്ത്രി വി.ശിവൻകുട്ടി ഇന്നലെ തന്റെ എഫ്.ബിയിൽ പോസ്റ്റു ചെയ്തു.ഫോട്ടോയെടുത്ത സുപർണ അനിലിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
പോസ്റ്റിന്റെ പൂർണരൂപം ചുവടെ. ' യൂണിവേഴ്സിറ്റി കോളേജിൽ വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് ഒരു കണ്ണിമാങ്ങ എന്റെ ദേഹത്ത് വീണത്. എന്തായാലും ആ കണ്ണിമാങ്ങ തൊഴിൽ വകുപ്പ് സെക്രട്ടറി കെ.വാസുകിക്ക് ഞാൻ സമ്മാനിച്ചു. ആ നിമിഷം ഫോട്ടോയാക്കി മാറ്റിയ കേരള മീഡിയ അക്കാഡമിയിലെ ഫോട്ടോ ജേർണലിസം ഡിപ്ലോമ വിദ്യാർത്ഥിനി സുപർണ എസ്.അനിലിനെ അഭിനന്ദിക്കാനാണ് ഈ ചിത്രം ഇവിടെ പോസ്റ്റ് ചെയ്യുന്നത്. നിശ്ചയിച്ച ഫ്രെയിമുകൾക്കപ്പുറം ആകസ്മികമായി ലഭിക്കുന്ന നിമിഷങ്ങൾ ഒപ്പിയെടുക്കുമ്പോഴാണ് ഫോട്ടോകൾ കൂടുതൽ മികച്ചതാകുക. കേരള കൗമുദിയിൽ ഫോട്ടോ പ്രസിദ്ധീകരിച്ച് വന്നപ്പോഴാണ് സംഭവം ഫോട്ടോ ആയത് ഞാനറിയുന്നത്. അഭിനന്ദനങ്ങൾ സുപർണ എസ്.അനിൽ, ഭാവിയിൽ ഇത്തരം നിരവധി ഫോട്ടോകൾ എടുക്കാൻ അവസരം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.'.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |