SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

5.5 ലക്ഷത്തിന്റെ ജർമ്മൻ വിസാതട്ടിപ്പ്: 2പേർക്കെതിരെ കോടതി നേരിട്ട് കേസെടുത്തു

നെയ്യാറ്റിൻകര: വ്യാജത്തൊഴിൽ കരാർ ചമച്ച് 5.5 ലക്ഷം രൂപയുടെ ജർമ്മൻ വിസാതട്ടിപ്പ് നടത്തിയ രണ്ടുപേർക്കെതിരെ നെയ്യാറ്റിൻകര കോടതി നേരിട്ട് കേസെടുത്തു. പരാതി അവഗണിച്ച നെയ്യാറ്റിൻകര പൊലീസിന്റെ നിഷ്‌ക്രിയത്വം നിരീക്ഷിച്ചാണ് നെയ്യാറ്റിൻകര ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് എം.എസ്.സുമിത നേരിട്ട് കേസെടുത്തത്.

പെരുമ്പഴുതൂർ സായി ഭവനിൽ ചന്ദ്രകുമാർ അഡ്വ.പി.നാഗരാജ് മുഖേന സമർപ്പിച്ച ഹർജിയിലാണ് നടപടി.ചന്ദ്രകുമാറിന്റെ അനുജൻ സായികുമാറിന് ജർമ്മൻ റെസ്റ്റോറന്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയായിരുന്നു.

സംഭവത്തിൽ ഊരൂട്ടുകാല കൊന്നമൂട് കല്ലറത്തല വീട്ടിൽ എസ്.എൽ.ജയൻ (35),സഹോദരൻ എസ്.അജിൻ (32) എന്നിവരെ ഒന്നും രണ്ടും പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്.

പ്രതികൾ നൽകിയ തൊഴിൽ കരാർ സംബന്ധിച്ച് ജർമ്മൻ സ്ഥാപനത്തിലെ എച്ച്.ആർ മാനേജരോട് തിരക്കിയപ്പോഴാണ് തട്ടിപ്പ് മനസിലാവുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി.പ്രതികളുടെ ഉന്നത സ്വാധീനത്താൽ നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചത്.

വിശ്വാസവഞ്ചന,ചതി,വ്യാജരേഖ നിർമ്മാണം,വഞ്ചിച്ചെടുത്ത പണം ദുർവിനിയോഗം ചെയ്യൽ എന്നീ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതികളെ മാർച്ച് 28ന് കോടതിയിൽ ഹാജരാക്കാനും നെയ്യാറ്റിൻകര സി.ഐയോട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL