SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പ്

തിരുവനന്തപുരം: യോഗ ഫെഡറേഷൻ ഒഫ് ഇന്ത്യ 49-ാമത് സീനിയർ നാഷണൽ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പ് 13 മുതൽ 16 വരെ പിരപ്പൻകോട് ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്‌സിൽ നടക്കും.യോഗ അസോസിയേഷൻ ഒഫ് കേരളയാണ് സംഘാടകർ.

ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനാകും.മന്ത്രി വി.അബ്ദുൾ റഹ്മാൻ,യോഗാചാര്യൻ പത്മഭൂഷൻ.എം,ഏഷ്യൻ യോഗ ഫെഡറേഷൻ പ്രസിഡന്റ് അശോക് കുമാർ അഗർവാൾ,അടൂർപ്രകാശ് എം.പി,എ.എ.റഹിം എം.പി,ഡി.കെ.മുരളി എം.എൽ.എ എന്നിവർ പങ്കെടുക്കും.ചാമ്പ്യൻഷിപ്പ് വിജയികൾക്ക് 16ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി സമ്മാനങ്ങൾ നൽകും.പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികളുടെയും മാസ് യോഗ ഡെമോൺസ്ട്രേഷൻ 16ന് നടക്കുന്ന സമാപനച്ചടങ്ങിൽ അവതരിപ്പിക്കുമെന്ന് ഡി.കെ.മുരളി എം.എൽ.എ പറഞ്ഞു.പത്രസമ്മേളനത്തിൽ അശോക് കുമാർ അഗർവാൾ,ഇന്ദു അഗർവാൾ,ശശിധരൻ നായർ,ഷീജ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL