SignIn
Kerala Kaumudi Online
Thursday, 22 October 2026 5.05 PM IST

ആർ.എസ്.പി തീരദേശ ജാഥ

rsp

വർക്കല: കേന്ദ്രസർക്കാരിന്റെ വികലമായ കടൽമണൽ ഖനന നടപടികൾക്കെതിരെ എൻ.കെ.പ്രേമചന്ദ്രൻ എം.പി നയിക്കുന്ന തീരദേശ ജാഥ 28ന് വൈകിട്ട് 5ന് വർക്കല മൈതാനത്ത് എത്തും.ജാഥയുടെ വിജയത്തിന് ആർ.എസ്.പി വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ബിന്നി,ചെമ്മരുതി ശശികുമാർ,അരുവിക്കര ശശി,എം.നജിം എന്നിവർ സംസാരിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വിനോബ താഹ,കെ.ബിന്നി,നന്ദിയോട് ബാബു എന്നിവർ രക്ഷാധികാരികളും അഡ്വ.എസ്.കൃഷ്ണകുമാർ ചെയർമാനും,എം.നജിം,അനിൽകുമാർ,രാമചന്ദ്രൻ നായർ,അരുവിക്കര ശശി എന്നിവർ കൺവീനർമാരായും 51 അംഗ കമ്മിറ്റി രൂപീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL