
ആറ്റിങ്ങൽ: ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക്, ചിറയിൻകീഴ് താലൂക്ക് എംപ്ലോയീസ് സഹകരണ സംഘം എന്നിവിടങ്ങളിലെ നിയമന ക്രമക്കേടും സാമ്പത്തിക അഴിമതിയും അന്വേഷിക്കുക, ഇടയ്ക്കോട് സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുകൊണ്ട് വരിക, ക്ഷേമപെൻഷൻ തട്ടിയെടുത്തവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് ചിറയിൻകീഴ് താലൂക്ക് സഹകരണ സംഘം ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ് ശരുൺ കുമാർ മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |