
വെഞ്ഞാറമൂട്:കുറുമ്പയം ഗവ. എൽ.പി.എസിലെ കമ്പ്യൂട്ടർ ലാബ് എ.എ.റഹിം എം.പി ഉദ്ഘാടനം ചെയ്തു.കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ.ലിസി അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഖില സ്വാഗതം പറഞ്ഞു. സ്കൂൾ എച്ച്.എം സലീന റിപ്പോർട്ട് അവതരിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് കിരൺ പി.ആർ,എസ്.എം.സി ചെയർമാൻ ഗിരീഷ് ലാൽ,എം പി.ടി.എ പ്രസിഡന്റ് ലിജിന എന്നിവർ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി ജിഷ്ണു ലാൽ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |