SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 PM IST

വെബ് സൈറ്റ് പ്രകാശനം

hi

കിളിമാനൂർ : വിദ്യ എൻജിനിയറിംഗ് കോളേജിൽ ടെക്നിക്കൽ ഫെസ്റ്റ് വേഗ,കൾച്ചറൽ ഫെസ്റ്റ് വ്യൂഹ എന്നിവയുടെ വെബ് സൈറ്റുകളുടെ പ്രകാശനം ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ.മനീഷ് തപ്ലിയാൽ നിർവഹിച്ചു.20,21 തീയതികളിലാണ് ഫെസ്റ്റ് നടക്കുന്നത്.ടെക്നിക്കൽ ഫെസ്റ്റിൽ സിവിൽ,കംപ്യുട്ടർ സയൻസ് ഇലക്ട്രോണിക്സ് ,മെക്കാനിക്കൽ ,ഇലക്ട്രിക്കൽ വിഭാഗങ്ങൾ ഒരുക്കുന്ന വിവിധ പ്രദർശനങ്ങളും എൻജിനിയറിംഗ് മേഖലയുടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിവിധ പ്രോജക്ടുകളുടെ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. കൾച്ചറൽ ഫെസ്റ്റിന്റെ ഉദ്ഘാടനം ചലച്ചിത്ര നടൻ ജഗദീഷ് നിർവഹിക്കും.വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളും കൾച്ചറൽ ഫെസ്റ്റായ വ്യുഹയിൽ അരങ്ങേറുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ് രവികുമാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL