SignIn
Kerala Kaumudi Online
Thursday, 22 October 2026 5.58 PM IST

വേനൽക്കാല മുന്നൊരുക്കങ്ങൾ വേഗത്തിലാക്കണം

പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്തിൽ വേനൽക്കാലം തുടങ്ങുന്നതോടെ കുടിവെള്ളത്തിനായുള്ള മുന്നൊരുക്കങ്ങളും ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു. വേനൽ കടുക്കുന്നതോടെ ഗ്രാമത്തിലെ ഉയർന്ന പ്രദേശങ്ങളായ ആയിരവില്ലി,കലദിപ്പച്ച,വല്ലഭൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാതെയാവും. ഈ പ്രദേശങ്ങളിൽ കുഴൽക്കിണറുകൾ നിർമ്മിച്ച് ജലസേചന സൗകര്യമൊരുക്കിയിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താതെ വന്നതോടെ ഇവയുടെ പ്രവർത്തനം പൂർണമായും നിലച്ചു. അതത് വാർഡുകളിലെ നിർജ്ജീവമായ ഉപഭോക്തൃ കമ്മിറ്റികൾക്കാണ് അറ്റകുറ്റപ്പണികളുടെ ചുമതല. അടുത്തകാലത്ത് ജൽജീവൻ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ജലലഭ്യത നന്നേകുറവാണ്. ഇത്തിക്കരയാറിൽ നിന്നും വെള്ളം മൂലഭാഗത്ത് നിന്ന് കാട്ടുപുതുശ്ശേരിയിലെ പമ്പിംഗ് സ്റ്റേഷനിലെത്തിച്ചാണ് പള്ളിക്കൽ പ്രദേശത്ത് ജലവിതരണം നടത്തുന്നത്.എന്നാൽ പതിറ്റാണ്ടുകൾക്കു മുമ്പ് സ്ഥാപിച്ച പൈപ്പുകൾ പലപ്പോഴും പൊട്ടിയൊലിക്കുന്നത് ജലവിതരണം തടസപ്പെടുന്നതിന് കാരണമാകുന്നു. വേനൽ രൂക്ഷമാകുന്നതോടെ ഇത്തിക്കരയാറിൽ ജലലഭ്യതയും കുറയും. അതോടെ കാട്ടുപുതുശ്ശേരി പമ്പിംഗ് സ്റ്റേഷനിലെത്തുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞുതുടങ്ങും. പള്ളിക്കൽ ഉൾപ്പെടെയുള്ള മൂന്ന് പഞ്ചായത്തുകൾക്കായി 200 കോടിയോളം രൂപ ചെലവാകുന്ന കുടിവെള്ളപദ്ധതിയുടെ പണിയാരംഭിച്ചെങ്കിലും പൂർത്തിയാകാൻ ഇനിയും മുന്നുവർഷമെങ്കിലും വേണം. അതുവരെയുള്ള ജലക്ഷാമ പരിഹാരത്തിന് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇത്തിക്കരയാറിൽ തടയണകെട്ടി കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കനാലിൽ നിന്നും വെള്ളമെത്തിച്ച് കുടിവെള്ള ലഭ്യത ഉറപ്പുവരുത്താം

ജലലഭ്യത ഉറപ്പുവരുത്താൻ ത്രിതലപഞ്ചായത്തുകളുടെ ഇടപെടലുകൾ ശക്തമാക്കണം

കുഴൽക്കിണറുകളുടെയും പമ്പിംഗ് സംവിധാനത്തിന്റെയും അറ്റകുറ്റപ്പണികൾ നടത്തണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL