കല്ലറ: വേനൽച്ചൂടിന് ആശ്വാസമായി ഇളനീർ കുടിക്കാമെന്നു കരുതിയാൽ പോക്കറ്റ് കാലിയാകും.അഞ്ച് മുതൽ പത്ത് രൂപ വരെയാണ് കരിക്കിന് വില കൂടിയത്.മാസങ്ങൾക്കു മുമ്പ് 35 മുതൽ 40 രൂപ വരെ ഈടാക്കിയിരുന്ന ഇളനീരിന് ഇപ്പോൾ 55 രൂപ വരെ കൊടുക്കേണ്ടിവരും. വലിയ കരിക്കിന് 60 രൂപയും ചിലപ്പോൾ നൽകണം.മുൻ വർഷത്തെ അപേക്ഷിച്ച് 10 മുതൽ 15 രൂപ വരെയാണ് വർദ്ധിച്ചത്.നാളികേര വില കൂടിയതാണ് കാരണമായി കച്ചവടക്കാർ പറയുന്നത്. നാടൻ നാളികേരവും കരിക്കും കിട്ടാനില്ലെന്നത് വാസ്തവം.തെങ്ങിൻ തോട്ടങ്ങളിൽ വിളവെടുപ്പ് കുറഞ്ഞതോടെയാണ് തേങ്ങവില കിലോയ്ക്ക് 75 രൂപയോളമെത്തിയത്.പൊള്ളാച്ചിയിൽനിന്ന് ഇളനീർ എത്തുന്നുണ്ടെങ്കിലും ഗതാഗതച്ചെലവ് കൂടുതലാണ്. ഇതോടെ മൊത്ത വ്യാപാരികൾ അഞ്ചുമുതൽ 10 രൂപ വരെയാണ് കൂട്ടിയത്.വേനൽ കടുത്തതോടെ ഇളനീർ കുടിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |