പോത്തൻകോട് : ടേമ്പാേയാത്രക്കിടെ യാത്രക്കാരിയുടെ പഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ. തമിഴ്നാട് തുത്തുക്കുടി അണ്ണാനഗർ സ്വദേശിനി മുത്തുമാരി (41) ആണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. വേങ്ങോട് കീഴ്തോന്നയ്ക്കൽ തൃക്കാർത്തികയിൽ ജയകുമാരിയുടെ പഴ്സാണ് അപഹരിച്ചത്. വേങ്ങോടു നിന്ന് പോത്തൻകോട് ഭാഗത്തേക്ക് ടെമ്പാേയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ജയകുമാരിയുടെ ബാഗിന്റെ സിബ് തുറന്നാണ് പഴ്സ് മോഷ്ടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |