
കുളത്തൂർ: കഴക്കൂട്ടത്ത് ലഹരിവസ്തുക്കളുമായി രണ്ട് പേരെ കഴക്കൂട്ടം സൈബർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം സെന്റ് ആൻഡ്രൂസ് പുഷ്പവിലാസം വീട്ടിൽ റിഡ്രിക് (30), മേനംകുളം പുതുവൽ പുരയിടത്തിൽ ജോയൽ (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3.5 ഗ്രാം എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തു. സെന്റ് ആൻഡ്രൂസ് പള്ളിക്ക് എതിർവശത്തുള്ള ബീച്ചിൽ രാത്രി ലഹരിവസ്തുക്കൾ വില്പന നടത്തുമ്പോഴാണ് ഇവർ അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എ.സി.പി നിയാസിന്റെ നിർദ്ദേശാനുസരണം എസ്.ഐ അനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |