
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെയും നവീകരിച്ച കോളേജ് ആഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്. പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ആരിഫ് അദ്ധ്യക്ഷത വഹിച്ചു. നൊസ്റ്റാൾജിയ ജനറൽ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര,വൈസ് പ്രിൻസിപ്പൽ ഡോ. സുനിൽ,പി.ടി.എ വൈസ് പ്രസിഡന്റ് ബിന്ദു,കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആദിത്യൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഐ.ക്യൂ.എ.സി കോഡിനേറ്റർ ഡോ.സുനിൽരാജ് എൻ.വി സ്വാഗതവും ചരിത്ര വിഭാഗം മേധാവി ഡോ.ഉണ്ണികൃഷ്ണൻ. എസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |