
ചിറയിൻകീഴ്: എ.ഐ.സി.സി നിർദ്ദേശപ്രകാരം എല്ലാ വാർഡുകളിലും നടക്കുന്ന മഹാത്മാഗാന്ധി സ്മൃതി കുടുംബ സംഗമത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം മുൻ എം.പി എൻ.പീതാംബരക്കുറുപ്പ് നിർവഹിച്ചു. അഴൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ അഴൂർക്ഷേത്രം വാർഡിൽ നടന്ന ചടങ്ങിൽ വാർഡ് പ്രസിഡന്റ് ജി.ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ വാർഡിലെ മുതിർന്ന കോൺഗ്രസ് നേതാവ് നാരായണപിള്ളയെ ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്.അജിത്കുമാർ, ബി.മനോഹരൻ, എ.ആർ.നിസാർ, അഴൂർ വിജയൻ, മാടൻവിള നൗഷാദ്, നസിയാ സുധീർ, പ്രവീണകുമാരി, എസ്.ജി.അനിൽകുമാർ, ചന്ദ്രബാബു, രാജൻ കൃഷ്ണപുരം, എസ്. മധു, എസ്.സുരേന്ദ്രൻ, എം.ഷാബുജാൻ, അഴൂർ രാജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |