
കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ കിണർ റീചാർജിംഗ് പദ്ധതിയുടെ ഉദ്ഘാടനം ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിജ, ക്ഷേമകാര്യ വികസന കമ്മിറ്റി ചെയർമാൻ സത്യ ബാബു, കൃഷി ഓഫീസർ ജാസ്മി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാർ, എ.ഇ. നിത്യ, കൃഷി അസിസ്റ്റന്റ് സജീഷ്, പഞ്ചായത്ത് ഓവർസിയർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് 10 ലും,11 ലുമാണ് പദ്ധതി പുരോഗമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |