SignIn
Kerala Kaumudi Online
Thursday, 22 October 2026 11.45 PM IST

വർണ്ണപ്പകിട്ട് സ്കൂൾ വാർഷികം

varnnappakittu

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ,യു.പി വിഭാഗങ്ങളുടെ വാർഷിക ആഘോഷം വർണ്ണപ്പകിട്ട് തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി എസ്.അജിത ബീഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ. ഹസീന,എസ്.എം.സി ചെയർമാൻ ആദേശ്,എം.പി.ടി.എ പ്രസിഡന്റ് സൗമ്യ,സീനിയർ അസിസ്റ്റന്റ് സൈജറാണി,എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി പ്രീതറാണി,സ്റ്റാഫ് സെക്രട്ടറി ജിമ്മി.വൈ,ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ,സ്കൂൾ പാർലമെന്റ് വൈസ് ചെയർമാൻ മുഹമ്മദ് അമീൻ തുടങ്ങിയവർ പങ്കെടുത്തു. വൈ.ഐ.പി ശാസ്ത്ര പഥം സംസ്ഥാനതലത്തിൽ പങ്കെടുത്ത ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളായ ഋഷിദേവ്.എസ്,മിഥുൻ.എം.നായർ എന്നിവർക്ക് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.എസ് അജിതാ ബീഗം ഉപഹാരം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL