പള്ളിക്കൽ: മലയോരമേഖലിലെ പ്രധാന കാർഷിക വിളകളിൽ ഒന്നായ കൂവ ഇന്ന് കണികാണാൻപോലുമില്ല. ഏറെ ഗുണങ്ങളുള്ള കൂവകൃഷിചെയ്ത കർഷകരെല്ലാം ഇപ്പോൾ കൂവ നടാതെയായി. കാട്ടുപന്നിയുടെ ആക്രമണം കൂവകൃഷിയെ കാര്യമായി ബാധിച്ചു. കാട്ടുപന്നികൾക്ക് ഏറെ പ്രിയപ്പെട്ട കൂവ പാകമാകുന്നതിനു മുമ്പ് കാട്ടുപന്നികൾതന്നെ വിളവെടുക്കും. ഇവ ഉഴുതുമറിച്ചിടുന്ന കൃഷിയിടത്തിൽ പിന്നെ കൂവ മുളയ്ക്കാതെയായി. ഇതോടെ പല കർഷകരും കൂവകൃഷിയിൽ നിന്നും പിന്തിരിയാൻ തുടങ്ങി. കൂവ കിട്ടാതായതോടെയാണ് കാട്ടുപന്നികൾ ചേമ്പ്, മരച്ചീനി, കാച്ചിൽ എന്നിവയിലേക്ക് കൈവച്ചുതുടങ്ങിയത്.
പോഷകവീരൻ
വളരെ ചെലവ് കുറവുള്ള കൃഷിയാണ് കൂവയുടേത്. കിഴങ്ങുകാളാണ് നടാനായി ഉപയോഗിക്കുന്നത്. വേനൽമഴ കിട്ടിയാൽ ഇവ മുളപൊട്ടിത്തുടങ്ങും. നട്ട് ആറാംമാസം മുതൽ വിളവെടുക്കാം. കിലോയ്ക്ക് 100 രൂപവരെ വിപണിയിൽ വിലയുണ്ട്. കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ, സോഡിയം,പൊട്ടാസ്യം കാത്സ്യം എന്നിവ അടങ്ങിയിട്ടുള്ള ധാരാളം നാരുകളാൽ സമ്പന്നമാണ് കൂവ.
മൂന്നും കേമന്മാർ
പ്രധാനമായും മൂന്ന് തരത്തിലുള്ള കൂവയാണ് കൃഷിചെയ്യുന്നത്. മൂത്രാശയ,ചർമ്മരോഗ സംബന്ധിയായ രോഗപ്രതിരോധത്തിന് വെള്ളക്കൂവ മിടുക്കനാണ്. വന്ധ്യതാനിവാരണത്തിനുള്ള ഒരു ഔഷധമാണ് നീലക്കൂവ. കുഞ്ഞുങ്ങൾക്ക് ഭക്ഷണമായി മഞ്ഞക്കൂവയും നൽകാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |