SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

ഇലകമണിൽ കൃഷിയിടങ്ങൾ ചവിട്ടിമെതിച്ച് കാട്ടുപന്നികൾ

krishi-nasham

വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്ത് പരിധിയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലാണ് പന്നിശല്യം കൂടുതലുള്ളത്. എട്ടാം വാർഡായ വേങ്കോട് ഏലായിൽ കാട്ടുപന്നികൾ നെൽകൃഷി നശിപ്പിച്ചു. പ്രദേശത്ത് കൃഷി ചെയ്യുന്ന മരച്ചീനി, ചേമ്പ്,ചേന,വാഴ, കാച്ചിൽ തുടങ്ങിയ വിളകൾ കാട്ടുപന്നികൾ നശിപ്പിക്കുന്നതായും ദിനംപ്രതി ശല്യം വർദ്ധിച്ചുവരുന്നതായും കർഷകർ പറയുന്നു. അർദ്ധരാത്രിയോടെ വീട്ടുമുറ്റത്തെത്തുന്ന പന്നിക്കൂട്ടം വീട്ടുമുറ്റത്തെ ചെടികൾവരെ നശിപ്പിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.

പതിമൂന്നാം വാർഡിൽ അയിരൂർ തൃമ്പലൂർ ക്ഷേത്രത്തിന് സമീപം അച്യുതത്തിൽ ഷൈജുവിന്റെ കൃഷിയിടത്തിലെ മരച്ചീനി കൃഷിയും വിളപ്പുറം,കായൽപുറം എന്നിവടങ്ങളിലെ കർഷകരായ സമീർ മൻസിലിൽ സുലൈമാൻ, എം.ജി.കെ.പിള്ള,കരുണൻ എന്നിവരുടെ വാഴ, ചേമ്പ്, മരച്ചീനി എന്നീ വിളകളും സമീപകാലത്ത് പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചിരുന്നു.

കാട്ടുപന്നികൾ വിഹരിക്കുന്നത് റബർ ടാപ്പിംഗിനും പ്രതിസന്ധിയാണ്. നേരം പുലർന്നശേഷമാണ് തൊഴിലാളികൾ ടാപ്പിംഗ് ആരംഭിക്കുന്നത്.

പഞ്ചായത്തും കൃഷിഭവനും

ഇടപെടണമെന്ന്

ബാങ്ക് വായ്പയിലൂടെ കൃഷി ചെയ്യുന്ന കർഷകരാണ് പ്രദേശത്തേറെയും. കൃഷി നാശം മൂലം ഇവർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം വലുതാണ്. കാർഷികവിളകൾ വിപണിയിലെത്തിച്ചു ലഭിക്കുന്ന ലാഭത്തിൽ നിന്ന് വായ്പാ തിരിച്ചടവ് സാദ്ധ്യമാവില്ലെന്നും നഷ്ടം സഹിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്നും പഞ്ചായത്തും കൃഷിഭവനും നടപടി സ്വീകരിക്കണമെന്നും കർഷകർ

ആവശ്യപ്പെടുന്നു. കാട്ടുമൃഗങ്ങൾ മൂലമുണ്ടാകുന്ന കൃഷി നാശത്തിന് തുച്ചമായ തുകയാണ് കർഷകർക്ക് ലഭിക്കുന്നത്.

നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ നൂലാമാലകളും ഏറെയാണ്.

വാഹനയാത്രയും

പേടിയോടെ...

പന്നിക്കൂട്ടങ്ങൾ രാത്രിയിൽ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുന്നതോടെ വാഹനയാത്രയും പേടിസ്വപ്നമാകുകയാണ്.

രണ്ടാഴ്ച മുൻപാണ് അയിരൂർ പട്ടന്റെതേരി റോഡിൽ കാട്ടുപന്നി റോഡിന് കുറുകെചാടി ചാരുംകുഴി സ്വദേശിയായ യുവാവ് അപകടത്തിൽപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL