കല്ലറ: വേനൽ തുടങ്ങിയപ്പോൾത്തന്നെ പുൽനാമ്പുകൾ വരെ കരിഞ്ഞുതുടങ്ങി. ദാഹമകറ്റാൻ ജനം നെട്ടോട്ടമോടുമ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നെല്ലാം പഴങ്ങളും മറ്റും എത്തിത്തുടങ്ങി. തമിഴ്നാടിന്റെ പ്രിയങ്കരനായ പനംനൊങ്കാണ് ഇപ്പോൾ മലനാടുകളിലെ പ്രിയൻ. ഒരു കുലയിൽ 10 മുതൽ 15 വരെ എണ്ണം പനംനൊങ്കുകൾ കാണും. ഒന്നിന് 10 മുതൽ 20 രൂപവരെയാണ് ഈടാക്കുന്നത്. ചിലയിടത്ത് നൊങ്ക് മാത്രമായി ലഭിക്കുമ്പോൾ ചിലർ മറ്റ് പഴങ്ങൾ കൂടി ചേർത്താണ് വില്പന നടത്തുന്നത്. കാത്സ്യം, പ്രോട്ടീൻ, നാരുകൾ, വിറ്റമിൻ സി,എ,ഇ,കെ, അയേൺ, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് ഈ വീരൻ.
വഴിയോരങ്ങളിൽ ഓറഞ്ച്,ആപ്പിൾ,മുന്തിരി,പൈനാപ്പിൾ,മാതളം പപ്പായ,തണ്ണിമത്തൻ എന്നിവയുടെ കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |