SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ 3പേർ അറസ്റ്റിൽ

baby-raj-arun-visakh

ആറ്റിങ്ങൽ: യുവാവിനെ ആളുമാറി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ 3പേർ അറസ്റ്റിൽ. അഴൂർ പെരുങ്കുഴി മുട്ടപലം ചിറ്റാരികോണം പുതുവൽവിള വീട്ടിൽ ബേബി രാജ് (22) സഹോദരൻ അരുൺ രാജ് (25) അഴൂർ പെരുങ്കുഴി മുട്ടപലം ചിറ്റാരികോണം ഗോകുലം വീട്ടിൽ വിശാഖ് (22) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആലംകോട് മണ്ണൂർഭാഗം ദേവീക്ഷേത്രത്തിനുസമീപം വിളയിൽ വീട്ടിൽ അഭിജിത്തിനെ (20,​നന്ദു) 16ന് വൈകിട്ട് 4ന് വീടിന് സമീപത്തുനിന്നും ആളുമാറി തട്ടിക്കൊണ്ടുപോയി മുടപുരത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മാരകായുധങ്ങളും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് കേസ്. പ്രതികളിൽ ഒരാളുടെ വനിതാ സുഹൃത്തിനെ ശല്യപ്പെടുത്തുന്നത് അഭിജിത്താണെന്ന് തെറ്റദ്ധരിച്ചാണ് മൂവർസംഘം ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാർ. ജി,എസ്.ഐമാരായ ജിഷ്ണു എം.എസ്,ബിജു.എ.ഹക്ക്, എ.എസ്.ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്,എസ്.സി.പി.ഒമാരായ അനിൽകുമാർ,ശരത് കുമാർ,പ്രശാന്തകുമാരൻ നായർ,നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL