
വിഴിഞ്ഞം: കാറിന്റെ ഗ്ലാസ് തകർത്ത് 3000 രൂപ കവർന്നയാൾ പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഫൈസൽ (28)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്.വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വിഴിഞ്ഞം ഹാർബർ റോഡ് സുപ്രിയാ ഭവനിൽ അസ്കർ അഹമ്മദിന്റെ കാറിന്റെ പിൻവശത്തെ ഗ്ലാസ് തകർത്താണ് പണം കവർന്നതെന്ന വിഴിഞ്ഞം പൊലീസ് പറഞ്ഞു. എസ്.ഐമാരായ വിനോദ്, സേവ്യർ, ദിനേശ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |