ബാലരാമപുരം: പകുതിവില തട്ടിപ്പിൽ ബാലരാമപുരം,നരുവാമൂട് പൊലീസ് സ്റ്റേഷനുകളിൽ പരാതികളുടെ പ്രളയം.കോടിക്കണക്കിന് രൂപ പരാതിക്കാർക്ക് നഷ്ടമായി.കഴിഞ്ഞ ദിവസങ്ങളിലായി 37 പരാതികളാണ് ബാലരാമപുരം പൊലീസിന് ലഭിച്ചത്.നാല് പരാതികൾ നരുവാമൂട് പൊലീസ് പരിധിയിലാണ്.ഇതിൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ മൂന്നുപേർ പരാതി നൽകി. എൻ.ജി.ഒ സംഘങ്ങൾ വഴിയാണ് പകുതിവില തട്ടിപ്പിൽ മിക്കവരും ഇരകളായത്. കമ്മിഷൻ ഏജന്റായി പ്രവർത്തിച്ച വ്യക്തികൾക്കെതിരെയും പരാതിയുണ്ട്.നിലവിലെ പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഓർഡറായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |