SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

വേനലിൽ വാടി ക്ഷീരകൃഷി

pashu-farm

കല്ലമ്പലം: വേനൽകടുത്തതോടെ കന്നുകാലികൾക്ക് നൽകിയിരുന്ന പുല്ലുകൾ കരിഞ്ഞുണങ്ങി. വൈക്കോലിന്റെയും കാലിത്തീറ്റയുടെയും വില വർദ്ധിച്ചു. ഇതോടെ ക്ഷീരകൃഷി വരുമാനമാർഗമാക്കിയ കർഷകർ പ്രതിസന്ധിയിലായി. വേനൽകാരണം ജലാശയങ്ങൾ വറ്റിവരണ്ടതിനാൽ ഇവയ്ക്കാവശ്യമായ വെള്ളത്തിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ശുദ്ധമായ പാലുത്പാദനത്തിന് കാലികളുടെ വൃത്തി അനിവാര്യമാണെന്നിരിക്കെ വെള്ളം കിട്ടാതായതോടെ ഇവയെ കുളിപ്പിക്കാനോ തൊഴുത്ത് കഴുകാനോ വെള്ളം കിട്ടാറില്ല. വേനൽക്കാലം തീരാൻ ഇനിയും നാളുകളുള്ളതിനാൽ തീറ്റയ്ക്കും വെള്ളത്തിനുമായി നെട്ടോട്ടമോടേണ്ട അവസ്ഥയാകുമെന്ന ആശങ്കയിലാണ് കർഷകർ.

 പ്രിയം വ്യാജൻ

ശുദ്ധമായ പാലുത്പാദനം കുറഞ്ഞതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പാലിന് ഡിമാന്റേറുന്നുണ്ട്. ഇതിൽ കൃത്രിമ പാലുമുണ്ട്. ഇവയ്ക്ക് കൊഴുപ്പ് വളരെ കൂടുതലായതിനാൽ വിപണിയിൽ നല്ല കച്ചവടവും നടക്കുന്നുണ്ട്.

 കടക്കെണിയിൽ കർഷകർ

കടം വാങ്ങിയും ലോണെടുത്തും തൊഴുത്ത് നിർമ്മിച്ചും പശുക്കളെ വാങ്ങിയും കടക്കെണിയിലായ ക്ഷീര കർഷകർ ചൂട് കടുത്തതോടെ കൂടുതൽ പ്രതിസന്ധിയിലായി. വരും ദിവസങ്ങളിൽ കന്നുകാലികളെ എങ്ങനെ തീറ്റിപ്പോറ്റുമെന്ന ആശങ്കയിലാണ് കർഷകർ. ഇതിൽ പലകർഷകരും കാലിവളർത്തലിൽനിന്ന് പിന്മാറി.

 വില ഇരട്ടി

ഒരു കെട്ടിന് മുമ്പ് നൽകിയിരുന്ന വിലയെക്കാൾ 15 രൂപയോളം ഇപ്പോൾ വർദ്ധനയുണ്ട്. കാലിത്തീറ്റയ്ക്കും കിലോയുടെ പുറത്ത് 10 രൂപയുടെ വർദ്ധനവായി. തമിഴ്നാട്ടിൽ നിന്നുള്ള വയ്ക്കോലിന്റെ വരവും കുറഞ്ഞു. എന്നാൽ ഉത്പാദന ചെലവിന് അനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല. ചില കർഷകർക്ക് സ്വന്തമായുണ്ടായിരുന്ന പുല്ല് വളർത്തൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. ഇനി അമിതവിലകൊടുത്ത് വാങ്ങുന്ന വൈക്കോൽ മാത്രമാണ് കാലികൾക്ക് നൽകാൻ കഴിയുന്നത്.

 വേനൽ കടുക്കുന്നതിനാൽ കാലികൾക്ക് സൂര്യതാപം ഏൽക്കുമോയെന്ന ആശങ്കയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL