
പാറശാല: പാറശാല പഞ്ചായത്തും പരശുവയ്ക്കൽ എഫ്.എച്ച്.സിയും സംയുക്തമായി വിവിധ ചികിത്സാ വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച സമഗ്ര മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു. ഇഞ്ചിവിള ഗവ.എൽ.പി.എസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യസമിതി അദ്ധ്യക്ഷ വീണ അദ്ധ്യഷയായി. പരശുവയ്ക്കൽ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.സോണി കൃഷ്ണ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു, വാർഡ് മെമ്പർ മായ, പാറശാല ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.അനുഷ, പാറശാല സിദ്ധ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ദീപ, കുളത്തൂർ സിദ്ധ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.അശ്വതി, എച്ച്.ഐ ഡോൺ ഡി.ഫെർണാണ്ടസ്, പി.എച്ച്.എൻ ജഗദമ്മ, പി.എച്ച്.എൻ സുധ എന്നിവർ സംസാരിച്ചു. ആശുപത്രികളിലെ വിവിധ ചികിത്സാവിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഡോ.അതുൽ കൃഷ്ണ, ഡോ.സുബിൻ.എസ്.സുകു, ഡോ.ശ്യോത രാജൻ, ഡോ.സാന്ദ്ര, ദീപ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകളും സൗജന്യ മരുന്ന് വിതരണവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |