
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യപ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന്റെ നേതൃത്വത്തിൽ മുക്കോല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ അദാനി ഫൗണ്ടേഷൻ ക്യാൻസർ പ്രതിരോധ
ജനകീയ ക്യാമ്പെയിൻ നടത്തി. 30 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകളും സ്തനാർബുദ, ഗർഭാശയഗള അർബുദ ക്യാൻസർ പരിശോധനയ്ക്ക് വിധേയരാകാം. വിഴിഞ്ഞം മേഖലയിൽ ക്യാൻസർ ബോധത്കരണ ക്ലാസുകളും നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം മുക്കോല കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ബിനീഷ് നിർവഹിച്ചു. റീജിയണൽ ക്യാൻസർ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം അസോസിയേറ്റീവ് പ്രൊഫ.ഡോ.ജിജി തോമസ്,ഡോ.സൗപർണിക എന്നിവർ നേതൃത്വം നൽകി.അദാനി ഫൗണ്ടേഷൻ ലൈവിലിഹുഡ് കോ-ഓർഡിനേറ്റർ ജോർജ് സെൻ, അദാനി ഫൗണ്ടേഷൻ അസിസ്റ്റന്റ് പ്രൊജക്ട് മാനേജർ രാകേഷ്, മുല്ലൂർ സി.ഡി.എസ് മെമ്പർ പ്രസന്നകുമാരി, മുക്കോല കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശാന്തകുമാർ,സനൽ,മഹേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |