
നെടുമങ്ങാട് : കേരള ബഡ്ജറ്റിൽ പ്രതിഷേധിച്ച് അരുവിക്കര വില്ലേജ് ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. അരുവിക്കര, ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റികൾ നേതൃത്വം നൽകി.അരുവിക്കര മണ്ഡലം പ്രസിഡന്റ് മുണ്ടേല പ്രവീൺ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഇ.എ.സലാം ഉദ്ഘാടനം ചെയ്തു. ചെറിയകൊണ്ണി മണ്ഡലം പ്രസിഡന്റ് തോപ്പിൽ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആനന്ദ് എസ്. എസ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് വിജയകുമാർ, പെൻഷണേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജഹാൻ, ബ്ലോക്ക് സെക്രട്ടറി ജയചന്ദ്രൻ നായർ, മോഹൻദാസ്, സഹദേവൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |