SignIn
Kerala Kaumudi Online
Thursday, 22 October 2026 5.51 PM IST

കൈക്കൂലി കേസിൽ മുൻ കൊമേഴ്ഷ്യൽ ടാക്സ് ഓഫീസർക്ക് കഠിന തടവും പിഴയും

കണ്ണൂർ: മുൻ കൊമേഴ്ഷ്യൽ ടാക്സ് ഓഫീസർക്ക് കൈക്കൂലി കേസിൽ മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയും. തളിപ്പറമ്പ് കൊമേഴ്ഷ്യൽ ടാക്സ് ഓഫീസിലെ മുൻ ഓഫീസറായിരുന്ന എം.പി.രാധാകൃഷ്ണനെയാണ് 5,000 രൂപ കൈക്കൂലി വാങ്ങവേ കണ്ണൂർ വിജിലൻസ് യൂണിറ്റ് പിടികൂടിയത്. കേസിൽ ഇന്നലെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

2011 ൽ തളിപ്പറമ്പ് സ്വദേശി സ്വകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കുന്നതിന് തളിപ്പറമ്പ് കൊമേഴ്സ്യൽ ടാക്സ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. രാധാകൃഷ്ണൻ സ്ഥാപനത്തിന്റെ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കുന്നതിന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അതിൽ ആദ്യ ഗഡുവായ 5,000 രൂപ കൈക്കൂലി വാങ്ങവേ കണ്ണൂർ വിജിലൻസ് യൂണിറ്റ് കൈയോടെ പിടികൂടി.

വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധി ന്യായത്തിൽ പറഞ്ഞു. എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ഉഷാകുമാരി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL