SignIn
Kerala Kaumudi Online
Thursday, 22 October 2026 6.05 PM IST

തേവലക്കാട് സ്കൂൾ വാർഷികം

thevalakkade-school-varsh

കല്ലമ്പലം: തേവലക്കാട് എസ്. എൻ. യു.പി.എസ് സ്കൂൾ വാർഷികം മുൻ എൻട്രൻസ് കമ്മീഷണർ ബി എസ് മാവോജി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അരുൺ പ്രിജി അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഡോ:തോട്ടയ്ക്കാട് ശശി ആമുഖപ്രഭാഷണം നടത്തി.കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി മുഖ്യപ്രഭാഷണം നടത്തി.റിട്ട: എ.ഇ.ഒ ഷാജു, ഹെഡ്മിസ്ട്രസ് ജയശ്രീ റ്റി വി, മുൻ പി.ടി.എ പ്രസിഡന്റ് രാജീവ്.എസ്.പി,ഡോ.ഗിരീഷ്,ജെ.രമേശ് കുമാർ തുടങ്ങിയവർ സംസാരിച്ചു.ഗോഗ്രാമം തുടർപദ്ധതിയുടെ ഭാഗമായി പശുക്കുട്ടികളുടെ വിതരണവും,എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള സമ്മാനവിതരണവും, സ്കൂൾതലത്തിലുള്ള വിവിധ അവാർഡ് വിതരണവും,പുഞ്ചിരി സഞ്ചി, ആർദ്രം പദ്ധതി, ചികിത്സ സഹായം പദ്ധതി വിതരണവും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് എ.എസ്.അനില സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാസി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL