
കല്ലമ്പലം: വെട്ടിയറ നളന്ദ പബ്ലിക് സ്കൂൾ വാർഷികാഘോഷവും മികവ് പുരസ്‌കാര സമർപ്പണവും കവി ഓരനെല്ലൂർ ബാബു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഓരനെല്ലൂർ ബാബുവിനെ പുരസ്‌കാരം നൽകി ആദരിച്ചു.സ്കൂൾ മാനേജർ തുളസിധരൻനായർ കുട്ടികളുടെ കലാമത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.പ്രിൻസിപ്പൽ എ.വി.ശ്രീദേവി,പ്രശസ്ത കോമഡി സീരിയൽ കലാകാരന്മാരായ ദീപു നാവായിക്കുളം,പ്രജിത് കൈലാസം,മറ്റ് അദ്ധ്യാപകർ,രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |