
കള്ളിക്കാട്:മൈലക്കര റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പുതുതായി നിർമ്മിച്ച ഓഫീസ് കോംപ്ലക്സിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.സി.കെ.ഹരീന്ദ്രൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മിഷണർ നിർമ്മൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.കള്ളിക്കാട് ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ റബർ ഉൽപ്പന്ന സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം രാധിക,ബ്ലോക്ക് പഞ്ചായത്തംഗം സതീഷ് കുമാർ,വാർഡ് മെമ്പർ ബിന്ദു,സംഘം പ്രസിഡന്റ് പി.ശ്രീനിവാസൻ,വൈസ് പ്രസിഡന്റ് ഇ.എസ്.ഷാജികുമാർ,റബ്ബർ ബോർഡ് ഉദ്യോഗസ്ഥരായ വി.കെ.ശ്രീകുമാർ,പ്രവീൺകുമാർ,അരുണ ജോർജ്,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആർ.ലത(കോൺഗ്രസ്),സുനിൽകുമാർ(സി.പി.എം),വിജുകുമാർ(കർഷക സംഘ്)കൃഷ്ണ പ്രശാന്ത്(സി.പി.ഐ),സുരേന്ദ്രൻ നായർ(കേരളാ കോൺഗ്രസ്),വാമദേവൻ നായർ(വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്)എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |