
കടയ്ക്കാവൂർ: കായിക്കര പാലത്തിനായി സ്ഥലമേറ്റെടുപ്പ് പൂർത്തിയായ റോഡിലെ ഇന്റർലോക്കിംഗ് പണികൾ ആരംഭിച്ചു. 2014-15 കാലഘട്ടത്തിൽ റീടാറിംഗ് നടന്ന റോഡാണിത്. 340മീറ്റർ ദൂരമുള്ള റോഡ് 4,20,000 രൂപയ്ക്കാണ് അന്ന് റീ ടാറിംഗ് നടത്തിയത്.സ്ഥലമേറ്റെടുപ്പ് പൂർത്തിയായി പാലംപണി തുടങ്ങുന്നതിന് മുൻപ് കിഫ്ബിയുടെ അനുമതിയില്ലാതെയാണ് ബ്ലോക്ക് ഫണ്ട് ഉപയോഗിച്ചുള്ള ഇന്റർലോക്കിംഗ്. ഇന്റർലോക്കിംഗ് റോഡ് ജനങ്ങളുടെ നികുതിയിൻമേലുള്ള അധിക ബാദ്ധ്യതയാകുമെന്നാണ് നാട്ടുകാർ പറയുന്നത്.ഇതിൽ വിജിലൻസ് അന്വേഷണം വേണമെന്ന് അഞ്ചുതെങ്ങ് ജനകീയ സംരക്ഷണ സമിതിയും മറ്റു സംഘടനകളും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |