
കാട്ടാക്കട:മദർ തെരെസ ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാതാ കോളേജ് ഒഫ് മെഡിക്കൽ ടെക്നോളജിയും കാട്ടാക്കട എക്സൈസും ഐ.എം.എ നെടുമങ്ങാടും ചേർന്ന് കാട്ടാക്കട മാതാ കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണവും റാലിയും സംഘടിപ്പിച്ചു.ചൂണ്ടുപലക മാതാ കോളേജിൽ നിന്നാരംഭിച്ച റാലി കാട്ടാക്കട ബസ് സ്റ്റാൻഡിൽ സമാപിച്ചു.നെടുമങ്ങാട് ഐ.എം.എ പ്രസിഡന്റ് ഡോ.ഹേമ ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു.മാതാ കോളേജ് ചെയർപേഴ്സൺ ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.എക്സൈസ് ഓഫീസർ ശിശുപലൻ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി.എക്സൈസ് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ അലക്സ് ജെയിംസ്,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, പ്രിൻസിപ്പൽ,അദ്ധ്യാപകരും പങ്കെടുത്തു. കുട്ടികളുടെ ഫ്ലാഷ് മോബ്,തെരുവ് നാടകം തുടങ്ങിയവയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |