
തിരുവനന്തപുരം : വേനൽകാലത്ത് ജോലിയിൽ ഏർപ്പെടുന്ന ട്രാഫിക് പൊലീസിന് കൈതാങ്ങായി ജെ.സി.ഐ ജെ. സി.ഐ ട്രിവാൻഡ്രം റോയൽ സിറ്റിയുടെ ആഭിമുഖ്യത്തിൽ ട്രാഫിക് വാർഡൻമാർക്കും ട്രാഫിക് പൊലീസിനുമായി കുടയും കുടിവെള്ളവും നൽകി.ജെ.സി.ഐ ദേശീയ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ ഭട്ട് നാഗർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ സുരേഷിന് സാധനങ്ങൾ കൈമാറി.ട്രാഫിക് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ജെ.സി.ഐ സോൺ പ്രസിഡന്റ് എയ്സ്വിൻ ആഗസ്റ്റിൻ,വൈസ് പ്രസിഡന്റ് കിഷൻരാജ്,ട്രിവാൻഡ്രം റോയൽസിറ്റി പ്രസിഡന്റ് സനു സർദാർ,മുൻ പ്രസിഡന്റ് ഷമീർ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |