SignIn
Kerala Kaumudi Online
Thursday, 22 October 2026 7.08 PM IST

റിട്ട.പ്രൊഫസർക്ക് മർദ്ദനം: ആർ.ഒയ്ക്കെതിരെ കേസെടുത്ത് പൊലീസ് പിന്നാലെ പ്രൊഫസറുടെ പേരിലും കേസ്

photo

പാലോട്: വാഹന പരിശോധനക്കിടയിൽ റിട്ട.പ്രൊഫസറെ മർദ്ദിച്ചതിന് വനം റേഞ്ച് ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിനു പിന്നാലെ വനത്തിൽ അതിക്രമിച്ചുകയറിയെന്ന പേരിൽ റിട്ട.പ്രൊഫസറെ പ്രതിയാക്കി വനംവകുപ്പും കേസ് രജിസ്റ്റർ ചെയ്തു. പാങ്ങോട് മന്നാനിയ്യ കോളേജിൽ നിന്ന് വിരമിച്ച നന്ദിയോട് പ്ലാവറ ബുസ്ഥാന മൻസിലിൽ ഡോ.എ.ബൈജുവിനാണ് മർദ്ദനമേറ്റത്. പ്രൊഫസർക്ക് മർദ്ദനമേറ്റതിന് ആശുപത്രി രേഖകൾ ലഭിച്ചിട്ടുണ്ടെന്നും റേഞ്ചോഫീസറുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും പാലോട് എസ്.എച്ച്.ഒ അനീഷ് കുമാർ പറഞ്ഞു.

അഭിഭാഷകനായ മകനൊപ്പം കോഴിക്കോട്ടുനിന്നും തിരിച്ചുവരവെ കഴിഞ്ഞ 25ന് പുലർച്ചെ 3.30ഓടെ കല്ലറ - പാലോട് വനാതിർത്തി റോഡിൽ മൈലമൂട് സുമതിയെ കൊന്ന വളവിനു സമീപത്തുവച്ചാണ് പ്രശ്നങ്ങൾക്ക് തുടക്കം. ലുങ്കിയും ടീഷർട്ടും ധരിച്ച രണ്ടുപേർ പ്രൊഫസറുടെ കാറിനു കൈകാണിച്ചെങ്കിലും സാമൂഹ്യവിരുദ്ധരുടെ ശല്യം പതിവായുള്ള സ്ഥലമായതിനാൽ നിറുത്തിയില്ല. വളവ് പിന്നിട്ട് മുന്നോട്ടുപോയ കാറിനെ പാണ്ഢ്യൻപാറയിൽവച്ച് അഞ്ചു പേരടങ്ങിയ മറ്റൊരു സംഘം വീണ്ടും തടയാൻ ശ്രമിച്ചു. ഭയന്നുപോയ പ്രൊഫസറും മകനും പാലോട് പൊലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി മുന്നോട്ടുപോകവേ തെങ്കാശി ഹൈവേയിൽ ഫോറസ്റ്റ് റേഞ്ചോഫീസിന് മുന്നിൽ യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥനുൾപ്പെടെയുള്ള സംഘം കാർ തടഞ്ഞു. അസഭ്യം പറഞ്ഞുകൊണ്ട് ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് റേഞ്ചോഫീസിൽ കൊണ്ടുപോയി മുഖത്തടിച്ചെന്നാണ് പരാതി.

രാവിലെ പാലോട് ഗവ.ആശുപത്രിയിൽ ചികിത്സ തേടിയ പ്രൊഫസറുടെ താടിയെല്ലിന് പൊട്ടലുണ്ട്.പാലോട് ആർ.ഒ സുധീഷ്‌കുമാറിനെതിരെ പൊലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രൊഫസർക്കെതിരെ വനംവകുപ്പിന്റെ കേസ്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഡി.എഫ്.ഒ തയാറായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL