തൃശൂർ: സൈബർ തട്ടിപ്പ് തടയാൻ പൊലീസ് ഉണർന്നതോടെ പുതുവഴികൾ തേടുകയാണ് സൈബർ തട്ടിപ്പ് സംഘം. ഇ മെയിൽ വഴിയാണ് പുതിയ തട്ടിപ്പിനിറങ്ങിയത്. ഇ മെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ അക്കൗണ്ട് റദ്ദാക്കുമെന്ന പേരിലാണ് പുതിയതരം തട്ടിപ്പ്. ജി മെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ട് റീസ്റ്റോർ ചെയ്യാനായി ഇ മെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്ക് എത്തുകയും അതുവഴി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വൈറസുകളോ മാൽവെയറുകളോ കയറാനോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാനും സാധിക്കും. ഇതോടെ പണം നഷ്ടപ്പെടാനും സാദ്ധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗൂഗിളിന്റെ പേരിൽ വരുന്ന സന്ദേശം ആയതിനാൽ പലരും വിശ്വസിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യാനും സാദ്ധ്യതയുണ്ട്. ഒരിക്കലും ഇ മെയിൽ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടനെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |