
ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കുള്ള ആർട്സ്, ക്രാഫ്റ്റ് പരിശീലനം സംഘടിപ്പിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ.എം.വി ജയാഡാളി ഉദ്ഘാടനം നിർവഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി അദ്ധ്യക്ഷത വഹിച്ചു. കുമാരി ലക്ഷ്മിശ്രീ ഓമനക്കുട്ടൻ,വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കവിത സന്തോഷ്,പി.മണികണ്ഠൻ,ബ്ലോക്ക് മെമ്പർമാരായ ജയ ശ്രീരാമൻ,ജി.ശ്രീകല, ഗ്രാമപഞ്ചായത്ത് മെമ്പർ മോനി ശാർക്കര,ബി.ഡി.ഒ സ്റ്റാർളി ഒ.എസ്,എസ്.സജിത എന്നിവർ പങ്കെടുത്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ സ്വാഗതവും സി.ഡി.പി.ഒ സിജി മജീദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |