SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

ജോയിന്റ് കൗൺസിൽ സംഘാടക സമിതി

വർക്കല : ഏപ്രിൽ 8,9 തീയതികളിൽ വർക്കലയിൽ നടക്കുന്ന ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളന വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.വർക്കല ടി.എ മജീദ് സ്മാരക ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി.മണിലാൽ ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ്.സുഗൈതകുമാരി, ജില്ലാ സെക്രട്ടറി സതീഷ് കണ്ടല,സി.രാജീവ്,വി.രഞ്ജിത്ത്, ഷിജു അരവിന്ദൻ, വി.ബാലകൃഷ്ണൻ, വി.കെ മധു, ആർ.സരിത,ടി.അജികുമാർ, ശ്യാംരാജ്.ജി എന്നിവർ സംസാരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വി.ശശി എം.എൽ.എ,സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം എ.എം.റൈസ് എന്നിവർ രക്ഷാധികാരികളായും വി.മണിലാൽ ചെയർമാനായും ഗീതാനസീർ, മടവൂർ സലിം, ബീവിജാൻ, വി.രഞ്ജിത്ത്, നേതാജി, ബിജു, ഷിജു അരവിന്ദ്, ഷിജിഷാജഹാൻ എന്നിവർ വൈസ്ചെയർന്മാരായും എ.ആർ അരുൺജിത്ത് ജനറൽ കൺവീനറായും ജോയിന്റ് കൗൺസിൽ ഉപരികമ്മിറ്റി അംഗങ്ങളും മേഖലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 101 അംഗ സംഘാടകസമിതിയെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL