
തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് വാർഷികാഘോഷവും എസ്.പി.ബി ഒ.എൻ.വി ആർട്ടിസ്റ്റ് നമ്പൂതിരി സ്മൃതി പുരസ്‌കാര സമർപ്പണവും സംവിധായകൻ കെ.മധു ഉദ്ഘാടനം ചെയ്തു.
കലാനിധി ചെയർപേഴ്സൺ ഗീതാരാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ,സ്വാതി തിരുനാൾ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.കുമാര കേരളവർമ്മ,നിർമ്മാതാവ് കിരീടം ഉണ്ണി,പിന്നണി ഗായിക പ്രൊഫ.എൻ.ലതിക,സംവിധായകൻ നേമം പുഷ്പരാജ്,വാവ സുരേഷ്,കൗമുദി ടിവി ഡിജിറ്റൽ വാർത്താവിഭാഗം മേധാവി ലിയോ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പി.ജയചന്ദ്രൻ സ്മൃതി പ്രഥമ പുരസ്‌കാരം പിന്നണി ഗായികയും സംഗീത സംവിധായികയുമായ പ്രൊഫ.എൻ.ലതികയ്ക്കും ആർട്ടിസ്റ്റ് നമ്പൂതിരി സ്മൃതി പുരസ്‌കാരം സംവിധായകൻയ നേമം പുഷ്പരാജിനും ഒ.എൻ.വി സ്മൃതി ഗാനമാലിക പുരസ്‌കാരം ഷിജു എസ്.പി നല്ലിലയ്ക്കും കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |