SignIn
Kerala Kaumudi Online
Thursday, 22 October 2026 2.07 PM IST

വലിയകടപ്പുറത്തെ പുതിയ മത്സ്യബന്ധന തുറമുഖം 18 മാസത്തിനുള്ളിൽ

1

വിഴിഞ്ഞം: വിഴിഞ്ഞത്തെ വലിയകടപ്പുറത്തെ പുതിയ മത്സ്യബന്ധന തുറമുഖം ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഒന്നാംഘട്ട പാരിസ്ഥിതികാനുമതി നൽകിയപ്പോൾ നിഷ്കർഷിച്ചിരുന്ന തുറമുഖ പദ്ധതിക്കാണ് വീണ്ടും ജീവൻ വയ്ക്കുന്നത്. പദ്ധതി നീണ്ടുപോകുന്നതു സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.

പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ രൂപരേഖ സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ ആശങ്ക ഉന്നയിച്ചതിനെ തുടർന്ന് പൂനെയിലുള്ള സി.ഡബ്ല്യു.പി.ആർ.എസ് മുഖാന്തരം വിശദമായ പഠനങ്ങൾ നടത്തിയിരുന്നു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി പ്രതിനിധികളെ പൂനെയിലെ പഠന കേന്ദ്രത്തിലെത്തിച്ച് ഭൗതിക മോഡൽ പരീക്ഷണങ്ങൾ വിശദീകരിച്ചു. തുടർന്ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപരേഖ പരിഷ്കരിച്ചാണ് നിർമ്മാണം തുടങ്ങുന്നത്.

അന്താരാഷ്ട്ര തുറമുഖ നിർമ്മാണ സ്ഥലത്തെ പുലിമുട്ടിൽ നിന്ന് വലിയ കടപ്പുറം ഭാഗത്തേക്ക് ഒരു പുലിമുട്ട് നിർമ്മിച്ചാലേ ഫിഷിംഗ് ഹാർബറിനെ സംരക്ഷിക്കാൻ കഴിയൂ. പഴയ വാർഫിനോടു ചേർന്ന് ഒരു വശത്ത് പുലിമുട്ടുള്ളതിനാൽ മറുവശത്ത് മാത്രം പുലിമുട്ട് നിർമ്മിച്ചാൽ മതിയെന്ന നേട്ടവും ഇവിടെയുണ്ട്.

രണ്ട് പാക്കേജുകളായാണ് നിർമ്മാണം

പാക്കേജ് ഒന്ന്

146 കോടി വിനിയോഗിച്ച് ആധുനിക മത്സ്യബന്ധന തുറമുഖം

പാക്കേജ് രണ്ട്

നിലവിലെ മത്സ്യബന്ധന തുറമുഖത്തെ വിപുലീകരിച്ച് സീ വേർഡ് പുലിമുട്ട് 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളം വർദ്ധിപ്പിക്കും.110 കോടി വകയിരുത്തി.നിർമ്മാണച്ചുമതല ഹാർബർ എൻജിനിയറിംഗ് വകുപ്പിനാകും.

രണ്ടിനും കൂടി 256 കോടി രൂപ വിസിൽ മുടക്കം.

പദ്ധതി ആദ്യ പ്രഖ്യാപനം

അദാനി ഗ്രൂപ്പ് നടപ്പിലാക്കുന്ന സാമൂഹിക പ്രതിബദ്ധതാ പാക്കേജിന്റെ ഭാഗമായാണ് പുതിയ ഫിഷിംഗ് ഹാർബർ വരുന്നത്. ആധുനിക രീതിയിലുള്ള മത്സ്യബന്ധന തുറമുഖമാണ് നിർമ്മിക്കുക. ഇതിനൊപ്പം ഫിഷ് ലാൻഡിംഗ് സെന്ററും സീ ഫുഡ് പാർക്കും നിർമ്മിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. മത്സ്യസംസ്കരണവും കയറ്റുമതിയും ലക്ഷ്യമാക്കിയാണ് സീ ഫുഡ് പാർക്ക്. 140 മീറ്റർ നീളമുള്ള മത്സ്യബന്ധന ബ്രേക്ക് വാട്ടറും 500 മീറ്റർ ബർത്ത് സൗകര്യത്തോടും കൂടിയ മത്സ്യബന്ധന തുറമുഖമാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, FOLLOWUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL