SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

ലോക വനിതാദിനാചരണം

loka-vanithadinam

പാറശാല: പാറശാല പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വനിതാ ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ സബൂറാബീവി അദ്ധ്യക്ഷത വഹിച്ചു. മെൻസ്ട്രൽ കപ്പ് വിതരണോദ്‌ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ വി.ആർ.സലൂജ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനിതകുമാരി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ വീണ, അനിതാറാണി, മെമ്പർമാരായ ഓമന, നിർമ്മലകുമാരി, മായ, എം.സുനിൽ, അനിത, ഐ.സി.ഡി.സി സൂപ്പർവൈസർ സോണി, കുടുംബശ്രീ വൈസ് ചെയർപേഴ്സൻ സുകുമാരി, എ.എസ്.സാംജി, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ പാറശാല ഗവ.ആയുർവേദ ആശുപത്രി സ്ത്രീരോഗ വിദഗ്ദ്ധ ഡോ.അപർണ്ണ, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ പ്രസന്നകുമാരി എന്നിവർ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL